കൊച്ചി : അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ്‌ നടത്തും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ തീരുമാനം.

ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കരന് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക.

ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച്‌ രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്നയുമായുള്ള സാമ്ബത്തിക ഇടപാടുകളടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ നിഗമനങ്ങള്‍ ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.