തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകാന്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവര്‍ത്തിച്ചാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ കേസുകളുടെ വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരണം തേടും.

എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കുന്നു എന്ന് അവര്‍ വിശദീകരിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെന്നും ടിക്കാറാം മീണ കൊച്ചിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ.