തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍. അനില്‍കുമാറിനെ സഹായിക്കുന്നതിന് തൃശൂര്‍ ജില്ലാ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാറിനെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ചാലക്കുടി സ്വദേശിയായ അഡ്വ. കെ.ബി. സുനില്‍കുമാര്‍ 2016ല്‍ ജില്ലാ അഡിഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. ചാവക്കാട് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചാലക്കുടി നഗരസഭാ അദ്ധ്യക്ഷനുമായിരുന്നു.
കേസില്‍ വാദം കേള്‍ക്കുന്നതിന് ഹൈക്കോടതി ഉത്തരവ് പ്രകാരം വനിതാ ജഡ്ജിനെ നിയോഗിച്ചിരുന്നു. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയില്‍ അഡിഷണല്‍ ജില്ലാ ജഡ്ജ് ഹണി എം. വര്‍ഗീസ് മുമ്ബാകെയായിരുന്നു വാദം.