തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,034 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,823 പേര് രോഗമുക്തി നേടി. 69,604 സാന്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ശതമാനമായി കുറഞ്ഞു. ഇന്നലെ 14 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,119 ആയി. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം പിടിപെട്ടു.
പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നു വന്ന് ജനിതക വകഭേദമുള്ള വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സന്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ഇത്തരം വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71.