മഹാരാഷ്ട്രയില്‍ 6738 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 5,363 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8430 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

പുതുതായി 91 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,554 ആയി. 16,60,766 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14,86,926 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.53 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവില്‍ 1,12,746 പേരാണ് ചികിത്സയില്‍ തുടരുന്നത്.