വിയുടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് വി മൂവീസിലും ടിവി ആപ്പിലുമായി പ്രീമിയം ചലച്ചിത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ലഭ്യമാകും

കൊച്ചി: പ്രമുഖ ടെലികോം ബ്രാന്‍ഡായ വി, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് പേ പെര്‍ വ്യൂ സര്‍വീസ്മോഡല്‍ (കാണുന്നതിന് മാത്രം പണം നല്‍കുന്ന സേവനം) അവതരിപ്പിച്ചു. ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയായ പ്രീമിയംവീഡിയോ ഓണ്‍ ഡിമാന്‍ഡ് (പിവിഒഡി) രംഗത്ത് ഒരു ടെലികോം കമ്പനി ആദ്യമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്.

2020ല്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ക്രിസ്റ്റഫര്‍ നൊളാന്റെ ‘ടെനെറ്റ്’ ഉള്‍പ്പടെ 380ലധികം സിനിമകള്‍ വി വരിക്കാര്‍ക്ക്ഇനി ലഭ്യമാകും. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ ലഭ്യമാണ്. ഇന്ത്യയിലെ പിവിഒഡി  വിപണി അതിന്റെതുടക്കത്തിലാണെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. വിലയുടെ കാര്യത്തിലും തെരഞ്ഞെടുക്കുന്നതിലും വരിക്കാര്‍ ഏറെ ശ്രദ്ധിക്കുന്നു.പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് വിനോദം ആസ്വദിക്കുന്നതിനാണ് ആളുകള്‍താല്‍പര്യപ്പെടുന്നത്.

പേ പെര്‍ വ്യൂ മോഡല്‍ (കാണുന്നതിന് പണം എന്ന മോഡല്‍) എന്ന നിലവിലെ ഓഫര്‍ അനുസരിച്ച് വരിക്കാര്‍ക്ക് അധികചാര്‍ജ് ഒന്നും ഇല്ലാതെ ഉള്ളടക്കങ്ങള്‍ കാണാം. വരിക്കാര്‍ക്ക് ആവശ്യമുള്ളത് മാത്രം ഇഷ്ടമുള്ള ഭാഷയില്‍ ഇനി കാണാം.

സമ്പദ്വ്യവസ്ഥയും വിനോദ ബിസിനസും തുറക്കുന്നതോടെ, പുതിയ ഉള്ളടക്ക ഉപഭോഗ മോഡലുകള്‍ ഉയര്‍ന്നുവരുകയാണ്,നിശ്ചിത വിലയ്ക്ക് ഒറ്റ ഉള്ളടക്കം കാണാന്‍ ഉപയോക്താക്കളെ ഇത് പ്രേരിപ്പിക്കുന്നുവെന്നും തങ്ങളുടെ നൂതനവും സഹകരണഅടിസ്ഥാനത്തിലുള്ള പാര്‍ട്ട്‌നര്‍ഷിപ്പും ടെലികോം മേഖലയില്‍ ആദ്യമായി പുതിയ സമീപനം കൈക്കൊള്ളുന്നതിന് സഹായമായെന്നുംഈ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കായി ഹംഗാമ ഡിജിറ്റല്‍ പോലുള്ള സഹകാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുഅമെന്നും വി സിഎംഒഅവ്‌നീഷ് ഖോസ്ല പറഞ്ഞു.

രാജ്യാന്തര സ്റ്റുഡിയോകളുമായുള്ള സഹകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച ഹോളിവുഡ് ചിത്രങ്ങള്‍ കാണാന്‍അവസരമൊരുക്കുന്നുണ്ടെന്നും ഹംഗാമയുടെ പുതിയ സഹകരണത്തിലൂടെ വി മൂവീസ്, ടിവി വരിക്കാര്‍ക്ക് വിപുലമായലൈബ്രറിയില്‍ നിന്നും മികച്ച ഹോളിവുഡ് ടൈറ്റിലുകള്‍ തെരഞ്ഞെടുക്കാനാകുമെന്നും വിയുമായി ഏറെ നാളായി ഫലപ്രദമായിസഹകരിക്കുന്നുവെന്നും പുതിയ ഓണ്‍ഡിമാന്‍ഡ് സേവനത്തിലൂടെ വി വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ വിപുലമാക്കുകയാണെന്നുംഹംഗാമ ഡിജിറ്റല്‍ മീഡിയ സിഒഒ സിദ്ധാര്‍ത്ഥ റോയ് പറഞ്ഞു.

ടെനെറ്റ്, ജോക്കര്‍, ബേര്‍ഡ്‌സ് ഓഫ് പ്രേ, സ്‌കൂബ്, അക്വാമാന്‍ തുടങ്ങിയവയാണ് സഹകരണത്തിന്റെ ഭാഗമായിലഭ്യമാകുന്ന ടൈറ്റിലുകളില്‍ ചിലത്. 2020ലെ നിരവധി മികച്ച ചിത്രങ്ങളോടൊപ്പം വി വരിക്കാര്‍ക്ക് ടെനെറ്റ് വെറും 120 രൂപയ്ക്ക്ലഭിക്കും. മറ്റ് ചിത്രങ്ങള്‍ 60 രൂപയ്ക്കും ലഭിക്കും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച നിരക്കുകളാണ് ഇത്.