തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇ.എം.സി.സി വ്യാജ സ്ഥാപനമാണെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ധാരണാപത്രം ഒപ്പിടുന്നതിന് നാല് മാസം മുമ്ബ് ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ അയച്ച കത്തിനായിരുന്നു വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയതെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 21ാം തീയതിയാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. സ്ഥിരം ഒാഫീസ് പോലും ഇ.എം.സി.സിക്ക് ഇല്ലെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്നും വി. മുരളീധരന്‍ ആരോപിച്ചു.