ന്യൂദല്‍ഹി : രാജ്യത്തിനെതിരായി ടൂള്‍കിറ്റ് നിര്‍മിച്ച്‌ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിഷ പുറത്തിറങ്ങുന്നത്.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ഫെബ്രുവരി 13നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ചോദ്യം ചെയ്തു.