കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപിെന്റ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാന്‍ ശ്രമിച്ചതായി കാണിച്ച് പ്രോസിക്യൂഷനാണ് ഹരജി നല്‍കിയിരുന്നത്.
മാപ്പുസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിലീപിന് വേണ്ടിയാണ് ഗണേഷിെന്റ സെക്രട്ടറി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് നിലപാട്.