ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളില്‍ ഒരാഴ്ചക്കിടെ 4,40,002 കോവിഡ് മുന്‍കരുതല്‍ ലംഘനങ്ങള്‍ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയമാണ് ഇൗ കണക്ക് പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ പിടികൂടിയത് റിയാദിലാണ്. നജ്റാന് മേഖലയിലാണ് ഏറ്റവും കുറവ്. റിയാദ് പ്രവിശ്യ (17,851), മക്ക മേഖല (10,656), കിഴക്കന്‍ പ്രവിശ്യ (5095), ഖസിം പ്രവിശ്യ (2387), മദീന മേഖല (1899), അല്‍ജൗഫ് പ്രവിശ്യ (1327), അല്‍ബാഹ മേഖല (1075), അസീര്‍ മേഖല (939), ഹാഇല്‍ മേഖല (896), വടക്കന്‍ അതിര്‍ത്തി മേഖല (742), തബൂക്ക് മേഖല (611), ജിസാന്‍ മേഖല (346), നജ്റാന് ബി (178) എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. രോഗപ്രതിരോധ മാര്‍ഗങ്ങളും ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളും പാലിക്കുന്നത് മുഴുവനാളുകളും നിര്‍ബന്ധമായും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തി.
ഒരാഴ്ചക്കിടെ കണ്ടെത്തിയത് 4.40 ലക്ഷം കോവിഡ് ചട്ട ലംഘനങ്ങള്‍
