ഡല്‍ഹി : രാജ്യത്ത് അടുത്ത ഘട്ടം വാക്സിനേഷന്‍ 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ലഭ്യമാക്കും. രണ്ട് വിഭാഗമാക്കി തിരിച്ച്‌ ഒരു വിഭാഗത്തിന് വാക്സീന്‍ സൗജന്യമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യമായിവാക്സിന്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ അറിയിക്കും.

60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് ആദ്യം വാക്സീന്‍ നല്‍കുക. 50 വയസ്സു മുതല്‍ ഉള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

60 വയസ്സിനു മുകളിലുള്ളവരില്‍ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ (ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് തുടങ്ങിയവ), ഹൃദയസംബന്ധമായി ഗുരുതര പ്രശ്നങ്ങളുള്ളവര്‍, ഗുരുതര വൃക്കരോഗമുള്ളവര്‍, ഗുരുതര കരള്‍ രോഗികള്‍ (മദ്യപാനം മൂലവും മഞ്ഞപ്പിത്തം മൂലവും), പാര്‍ക്കിസന്‍സ്, പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം എന്നിവയുള്ളവര്‍ക്കാണ് കോവിഡ് കാലത്ത് പ്രത്യേക സുരക്ഷ ആവശ്യമുള്ളത്.