കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപളളിയുടെ ആവശ്യം തളളി മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരിട്ട പാര്‍ട്ടിയെ യുഡിഎഫിലെടുക്കണമെന്ന് ആവശ്യപ്പെടുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു
കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപളളിയുടെ ആവശ്യം തളളിയാണ് പാല എം എല്‍ എ മാണി സി കാപ്പന്‍ പ്രസിഡന്റ് ആയിട്ടാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്.
ആഡ്വ. ബാബു കാര്‍ത്തികേയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പാര്‍ട്ടിക്ക് രണ്ട് വൈസ് പ്രസിഡന്റുമാരും, ഒരു ട്രഷററും, അഞ്ച് ജനറല്‍ സെക്രട്ടറിമാരും, ആറ് സെക്രട്ടറിമാരും ഉണ്ട്. ഘടകകക്ഷിയായി എടുക്കണെമെന്ന് യുഡിഎഫിനോട് അപേക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
കൈപത്തി ചിഹ്നത്തില്‍ മല്‍സരിക്കണമെന്നത് മുല്ലപളളിയുടെ ആവശ്യമായിരുന്നു എന്നും അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു
ദേശീയ വീക്ഷണം ഉളള ജനാധിപത്യപാര്‍ട്ടിയായി മുന്നോട്ട് പോകും. മൂന്ന് സീറ്റുകള്‍ പാര്‍ട്ടി യുഡിഎഫിനോട് ആവശ്യപ്പെടാനും പാര്‍ട്ടി തീരുമാനിച്ചു