കാസര്‍ഗോഡ്‌: ജില്ലാ പഞ്ചായത്ത് തന്നത് പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ഓണ്‍ലൈനായി സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയില്‍ ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, പച്ചത്തുരുത്ത് പോലുള്ള സംയോജിത പദ്ധതികള്‍ക്ക് പരിഗണന നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന വിദ്യാശ്രീ പോലുള്ള പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കണം. ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസമാകുന്ന കുരുക്ക് അഴിക്കാന്‍ നിയമ നിര്‍മാണം ഉള്‍പ്പെടെ നടപടികള്‍ ആവശ്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ജനകീയാസൂത്രണം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സാഹര്യത്തില്‍ പ്രാദേശിക വികസനത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ ഗൗരവമായി പരിശോധിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് സഹായകമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് എം.സി. ഖമറുദ്ദീന്‍ എംഎല്‍എ നിര്‍ദേശിച്ചു. ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ് എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.