ദോ​ഹ: ബം​ഗ്ലാ​ദേ​ശി​ല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റ് സൊ​സൈ​റ്റി​യു​ടെ ‘വാം ​വി​ന്‍​റ​ര്‍ 2021’ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ബം​ഗ്ലാ​ദേ​ശ് റെ​ഡ്ക്ര​സ​ന്‍​റ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ക്യു.​ആ​ര്‍.​സി.​എ​സിെന്‍റ ദൗ​ത്യ​സം​ഘം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഭ​യാ​ര്‍​ഥി​ക​ളാ​യ 8150 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി (42,550 പേ​ര്‍​ക്ക്) പ്രാ​ദേ​ശി​ക ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ പാ​ര്‍​സ​ല്‍ വി​ത​ര​ണം ചെ​യ്തു. ക്യാ​മ്ബ് 13, ക്യാ​മ്ബ് 14 എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്.

ക​ടു​ത്ത ശൈ​ത്യ​ത്തി​ല്‍ മ്യാ​ന്മ​റി​ല്‍​നി​ന്നു​ള്ള ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റി‍െന്‍റ സ​ഹാ​യ​വി​ത​ര​ണം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഭ​ക്ഷ്യേ​ത​ര വ​സ്​​തു​ക്ക​ളും ത​ണു​പ്പി​നെ അ​ക​റ്റു​ന്ന സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യും. ജാ​ക്ക​റ്റ്, കോ​ട്ട​ന്‍ വ​സ്​​ത്ര​ങ്ങ​ള്‍, വി​ന്‍​റ​ര്‍ ഷൂ​സ്, കാ​ലു​റ, തൊ​പ്പി, സ്​​കാ​ര്‍​ഫ്​, ​ൈക​യു​റ, ബ്ലാ​ങ്ക​റ്റ് എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ള്‍​പ്പെ​ടും.

‘അ​ന്ത​സ്സ്​​ അ​മൂ​ല്യ​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ലൂ​ന്നി​യാ​ണ് ഖ​ത്ത​ര്‍ റെ​ഡ്ക്ര​സ​ന്‍​റ് 45,270 കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​മ​ക​റ്റു​ന്ന​തി​നാ​യി പ്ര​ത്യേ​ക വാം ​വി​ന്‍​റ​ര്‍ കാ​മ്ബ​യി​നു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. സി​റി​യ, ജോ​ര്‍​ഡ​ന്‍, ഇ​റാ​ഖ്, യ​മ​ന്‍, ല​ബ​നാ​ന്‍, ഗ​സ്സ, ജെ​റൂ​സ​ലം, വെ​സ്​​റ്റ് ബാ​ങ്ക്, ബം​ഗ്ലാ​ദേ​ശ്, സു​ഡാ​ന്‍, സോ​മാ​ലി​യ, അ​ഫ്ഗാ​നി​സ്​​താ​ന്‍, കൊ​സോ​വോ, ബോ​സ്​​നി​യ-​ഹെ​ര്‍​സെ​ഗോ​വി​ന, അ​ല്‍​ബേ​നി​യ, കി​ര്‍​ഗി​സ്താ​ന്‍ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.