വിജയ്​ ഹസാരെ ട്രോഫി: കേരളത്തി​െന്‍റ ജയം മൂന്നു വിക്കറ്റിന്​ബംഗളൂരു: ബാറ്റുകൊണ്ടും ​ബാള്‍ കൊണ്ടും വെളി​ച്ചപ്പാടായി നായകന്‍ സചിന്‍ ബേബിയും അഞ്ചു വിക്കറ്റി​െന്‍റ മാസ്​മരിക പ്രകടനവുമായി ശ്രീശാന്തും കളം വാണ ബംഗളൂരു മൈതാനത്ത്​ വിജയ്​ ഹസാരെ ട്രോഫിയില്‍ യു.പിക്കെതിരെ ജയം പിടിച്ച്‌​ കേരളം. ഏഴു പന്ത്​ ബാക്കിനില്‍ക്കെയാണ്​ കേരളം മൂന്നു വിക്കറ്റ്​ ജയം ​സ്വന്തമാക്കിയത്​. സ്​കോര്‍: ഉത്തര്‍ പ്ര​േദശ്​ 49.4 ഓവറില്‍ 283 റണ്‍സിന്​ എല്ലാവരും പുറത്ത്​. കേരളം 48.5 ഓവറില്‍ 284/7.

ആദ്യം ബാറ്റു ചെയ്​ത ഉത്തര്‍പ്രദേശ്​ നിരയില്‍ പ്രിയം ഗാര്‍ഗ്​, അഭിഷേക്​ ഗോസ്വാമി, ആകാശ്​ ദീപ്​ നാഥ്​ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഉത്തര്‍ പ്രദേശ്​ ഉയര്‍ത്തിയ 284 റണ്‍സ്​ എന്ന ലക്ഷ്യത്തിലേക്ക്​ ഒട്ടും പതറാതെ ബാറ്റുവീശിയായിരുന്നു കേരളത്തി​െന്‍റ വിജയ യാത്ര.​െഎ.പി.എല്‍ ​താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പോയതി​െന്‍റ കടം വീട്ടിയ പ്രകടനവുമായി ശ്രീശാന്ത്​ കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്​ത്തിയപ്പോള്‍ യു.പി നിര താളം കണ്ടെത്താന്‍ വിഷമിച്ചു. 9.4 ഓവര്‍ എറിഞ്ഞ്​ 65 റണ്‍സ്​ വിട്ടുനല്‍കിയായിരുന്നു ശ്രീശാന്ത്​ അഭിഷേക്​ ഗോസ്വാമി, ആകാശ്​ ദീപ്​ നാഥ്​ എന്നിവരുള്‍പെടെ അഞ്ചു പേരെ മടക്കിയത്​. തുടക്കം പിടിച്ചുനിന്ന യു.പിയുടെ അവസാന മൂന്നു വിക്കറ്റുകളും ശ്രീശാന്ത്​ സ്വന്തം പേരില്‍ കുറിച്ചു. സചിന്‍ ബേബി രണ്ടും ജലജ്​ സക്​സേന, നീധീഷ്​ എന്നിവര്‍ ഓരോന്നും വിക്കറ്റ്​ വീഴ്​ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളനിരയില്‍​ വിഷ്​ണു വിനോദ്​ ഏഴു റണ്‍സുമായി അതിവേഗം മടങ്ങിയെങ്കിലും റോബിന്‍ ഉത്തപ്പ 81 റണ്‍സെടുത്ത്​ കേരളത്തിന്​ മികച്ച തുടക്കം പകര്‍ന്നു. ദേശീയ താരം സഞ്​ജു സാംസണ്‍ 29 റണ്‍സും ഗോവിന്ദ്​ 30ഉം റണ്‍സെടുത്തു. നായകന്‍ സചിന്‍ ബേബി 76 റണ്‍സുമായി അവസാനം വരെ ​പൊരുതി. 48ാം ഓവറില്‍ സചിന്‍ ബേബി മടങ്ങിയെങ്കിലും ജലജ്​ സക്​സേനയും (31) നിധീഷും (13) ചേര്‍ന്ന്​ ടീമിനെ വിജയത്തിലേക്കു നയിച്ചു. മുഹമ്മദ്​ അസ്​ഹറുദ്ദീന്‍ ഒറ്റ റണ്ണുമായി കരണ്‍ ശര്‍മക്ക്​ വിക്കറ്റ്​ നല്‍കി.

ജയത്തോടെ കേരളം വിലപ്പെട്ട നാലു പോയിന്‍റുകള്‍ സ്വന്തമാക്കി.