രണ്ടില ചിഹ്നത്തിനായുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പി.ജെ. ജോസഫ് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് ഹൈക്കോടതി വിധി പറയുക.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരി വച്ചത്. തുടര്‍ന്ന് പിജെ ജോസഫ് ഹര്‍ജി സമര്‍പ്പിക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തലിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെ തുടര്‍ന്നാണ് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.