യു.എ.ഇ.യില്‍ പലയിടത്തും രണ്ടുദിവസമായി മഴ ലഭിച്ചു. ഇതിനകം തന്നെ തണുത്ത അന്തരീക്ഷമായിരുന്ന യു.എ.ഇയെ കൂടുതല്‍ തണുപ്പിക്കുന്നതായി വെള്ളി, ശനി ദിവസങ്ങളില്‍ പെയ്ത മഴ.

റുവൈസ്, ഉംഅല്‍ അസ്താന്‍, ജെബെല്‍ ദാന, സിര്‍കു ഐലന്റ്, അര്‍സനാഹ് ഐലന്റ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ക്ലൗഡ് സീഡിങ് വഴി മഴപെയ്യിക്കുമെന്ന് വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.