ബീഹാറില്‍ പത്താം ക്ളാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു.വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന സാമൂഹ്യശാസ്‌ത്ര പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.

16 ലക്ഷത്തിലധികം കുട്ടികള്‍ എഴുതുന്ന പരീക്ഷയുടെ ചോദ്യ പേപ്പറാണ് ബീഹാറില്‍ ചോര്‍ന്നത്. വാട്സ്‌ആപ്പിലൂടെ പരീക്ഷയുടെ ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം കണ്ടു പിടിക്കുന്നത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചിരുന്നു. മാര്‍ച്ച്‌ എട്ടിനായിരിക്കും ഈ പരീക്ഷ വീണ്ടും നടത്തുക.