നടനായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ലാല്‍. സിദ്ധിഖ്-ലാല്‍ എന്ന സംവിധായക കൂട്ടുകെട്ടിലൂടെയാണ് താരം മോളിവുഡില്‍ ശ്രദ്ധേയനായത്.

ഒരിടവേളയ്ക്ക് ശേഷം ലാല്‍ വീണ്ടും സംവിധായകനായ ചിത്രമായിരുന്നു കിംഗ് ലയര്‍.ജനപ്രിയ നായകന്‍ ദിലീപ് നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു.

സിദ്ധിഖിന്റെ കഥയിലായിരുന്നു ലാല്‍ ഈ ചിത്രം അണിയിച്ചൊരുക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം കൂടിയായിരുന്നു കിംഗ് ലയര്‍.

അതേസമയം ദിലീപിനെ നായകനാക്കിയുളള സിനിമ ചെയ്യാന്‍ താന്‍ അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനിന്നിരുന്നവെന്ന് ലാല്‍ പറഞ്ഞിരുന്നു. ദിലീപിനെ പോലെ ഒരു സൂപ്പര്‍താരത്തെ വെച്ച്‌ അങ്ങനെയൊരു സിനിമ ചെയ്തത് വലിയ ഉത്തരവാദിത്വമായിരുന്നു എന്നും ലാല്‍ പറയുന്നു.

ഒരഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. സംവിധാനം ചെയ്യണമെന്ന വലിയ മോഹം ഇപ്പോള്‍ ഇല്ല, അഭിനയം തന്നെയാണ് വലിയ ടെന്‍ഷന്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്നത്.

ഞാന്‍ കിംഗ് ലയര്‍ എന്ന സിനിമ ചെയ്യുമ്ബോള്‍ കുറെ വര്‍ഷം അഭിനയിക്കാതെ മാറിനിന്നു. ആ സമയത്ത് ഒരു കഥയും കേട്ടിരുന്നില്ല. ദിലീപിനെ പോലൊരു സൂപ്പര്‍താരത്തെ വെച്ച്‌ സിനിമ ചെയ്യുമ്പോള്‍ അതൊരു വലിയ ഉത്തരവാദിത്തമായിരുന്നു.

കിഗ് ലയര്‍ ചെയ്യുമ്പോള്‍ എനിക്ക് വന്ന ഒരുപാട് സിനിമകള്‍ ഞാന്‍ ഒഴിവാക്കി. അതിന്റെ കാരണത്താല്‍ കിംഗ് ലയര്‍ ചെയ്ത ശേഷവും എനിക്ക് സിനിമകള്‍ അങ്ങനെ ലഭിക്കാത്ത സാഹചര്യമായിരുന്നു, ലാല്‍ പറഞ്ഞു.