കാസര്‍കോട്: ബിജെപി സംസ്ഥാന സമിതിയംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി എഴുതിയ ‘വഞ്ചനയുടെ 100 വര്‍ഷങ്ങള്‍; താഷ്‌കന്റ് മുതല്‍ ശബരിമല വരെ’ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകാശനം ചെയ്യും. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തുന്ന വിജയ യാത്രയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രകാശനം.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനയുടെ മുഖം അനാവരണം ചെയ്യുന്ന പുസ്തകം അപനിര്‍മ്മിക്കപ്പെട്ട ചരിത്രത്തെ നേര്‍വഴിക്ക് നയിക്കുന്നു. വഞ്ചന എന്നത് ജാതകത്തില്‍ അലിഞ്ഞു ചേര്‍ന്ന പ്രത്യയ ശാസ്ത്രത്തിന്റെ 1920 മുതല്‍ 2020 വരെയുള്ള അപഥസഞ്ചാരത്തിന്റെ മുഖംമൂടി വലിച്ചു കീറുന്ന ഗ്രന്ഥകാരന്‍ ചരിത്രത്തിന്റെ വളവുകളെ നേരെയാക്കാനുള്ള പരിശ്രമം കുടി നടത്തുന്നുണ്ട്.