കൊല്ലം: സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിളികൊല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ കുരീപ്പുഴ വള്ളിക്കീഴ് തെന്നൂര്‍ വടക്കതില്‍ വീട്ടില്‍ സുജിത് (25) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.
കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
