മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ സിബിഐ സംഘമെത്തി. അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജിയെ കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സിബി ഐ സംഘം ചോദ്യം ചെയ്ത് തുടങ്ങി.

ഇതാദ്യമായാണ് കല്‍ക്കരി കള്ളക്കടത്ത് കേസ് അന്വേഷണവുമായി സിബിഐ സംഘം അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ എത്തുന്നത്. ഈയിടെ സിബി ഐ കേസുമായി ബന്ധപ്പെട്ട് ബംഗാളിലെ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ സിബി ഐയും രുചിര ബാനര്‍ജിയുടെ തമ്മില്‍ ടെലഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച തന്നെ രുചിരയെ ചോദ്യം ചെയ്യണമെന്ന നിലപാടെടുത്തതോടെ ചോദ്യം ചെയ്യലിന് വഴങ്ങുകയായിരുന്നു.

വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് 13 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. പുരുലിയ, ബങ്കുര, പശ്ചിം ബര്‍ദ്മാന്‍, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

അഭിഷേക് ബാനര്‍ജിയാണ് മമത ഭാവിയിലെ മുഖ്യമന്ത്രിയായ ഉയര്‍ത്തിക്കൊണ്ടുവരുന്ന നേതാവ്. ബംഗാളിനെയും അനുയായികളെയും തഴഞ്ഞ് മമത മരുമകന് അമിതപ്രാധാന്യം നല്‍കുന്നു എന്ന വിമര്‍ശനമുണ്ട്. മമതയുടെ ഏറ്റവും അടുത്ത അനുയായി സുവേന്ദു അധികാരിയുള്‍പ്പെടെയുള്ളവര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നില്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയോട് മമതയ്ക്കുള്ള അമിതസ്‌നേഹത്തോടുള്ള എതിര്‍പ്പ് മൂലമാണ്. മമത മക്കള്‍ രാഷ്ട്രീയമല്ല, മരുമകന്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ് വിമര്‍ശനം.

അമിയ സ്റ്റീല്‍ പ്രൈവറ്റ് ലി. കമ്ബനിയുടെ കൊല്‍ക്കൊത്ത, ബങ്കുര ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഈ റാക്കറ്റിന്റെ ആസൂത്രകന്‍ അനുപ് മാഞ്ജിയുടെ വലംകൈയായ ജോയ്‌ദേബ് മണ്ഡലിന്റെ വീട്ടിലും റെയ്്ഡ് നടന്നു. മാഞ്ജി എന്ന ലാലയ്‌ക്കെതിരെ സിബി ഐ 2020 നവമ്ബറില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലി. ജനറല്‍ മാനേജര്‍മാരായ അമിത് കുമാര്‍ ധര്‍, ജയേഷ് ചന്ദ്ര റായി, ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് സുരക്ഷാ തലവന്‍ തന്മയ് ദാസ്, മേഖല സുരക്ഷ ഇന്‍സ്‌പെക്ടര്‍ കുനുസ്റ്റോറിയ ധനഞ്ജയ് റായി, സുരക്ഷാ ചുമതലയുള്ള ദേബാഷിഷ് മുഖര്‍ജി എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.