ആലപ്പുഴ: ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാട് മാറ്റം തുറന്നുസമ്മതിച്ച്‌് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി. എല്‍.ഡി.എഫ് തെക്കന്‍മേഖലാ വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അനുഭവത്തില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടതാണെന്ന് വന്നാല്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ബോധ്യമാണ് എല്‍.ഡി.എഫിന്റേതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സുപ്രീം കോടതി വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്‌തു തീരുമാനിക്കുമെന്നു ഇതേ വേദിയിലുണ്ടായിരുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദനും പറഞ്ഞു.സംസ്‌്ഥാന സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന യു.ഡി.എഫ് നേതൃത്വം കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ച കാര്യം ബോധപൂര്‍വം മറച്ചു വെയ്‌ക്കുകയാണെന്ന് വികസന മുന്നേറ്റ ജാഥാ ക്യാപ്‌റ്റന്‍ കൂടിയായ ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയിലും പൊതുമേഖല ബാങ്കുകളിലും ലക്ഷക്കണക്കിന് ഒഴിവുകളുണ്ട്. ഇവിടെയൊന്നും കൃത്യമായി നിയമനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണ്. യു.ഡി.എഫ് ജാഥ തീരുമ്ബോള്‍ തന്നെ ബി.ജെ.പി ജാഥ ആരംഭിക്കുന്നത് യാദൃശ്‌ചികമല്ല. അപവാദങ്ങള്‍ പറഞ്ഞ് രാഷ്‌ട്രീയ അന്തരീക്ഷം എല്‍. ഡി.എഫിന് എതിരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വരികയാണ്.
ഇ. ശ്രീധരന്‍ പ്രഗത്ഭനായ വ്യക്‌തി ആണെങ്കിലും അദ്ദേഹം ചേക്കേറിയത് അഴിമതി പാര്‍ട്ടിയിലാണ്. ബി.ജെ.പിക്ക് രാജ്യസ്‌നേഹം ഉണ്ടെന്നു പറയുന്ന ശ്രീധരന്‍ കാണേണ്ടത് പലതും കാണുന്നില്ല. ഗവര്‍ണര്‍ അകാനില്ലെന്ന് പറഞ്ഞയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ തയാറാണെന്ന് പറയുമ്ബോള്‍ ജനങ്ങള്‍ ചിരിക്കുകയാണ്. ഇങ്ങനെ ഒരാളില്‍ വിഭ്രാന്തി ഉണ്ടാക്കാന്‍ ബി.ജെ.പിക്കേ കഴിയൂ.
ജാഥാ അംഗങ്ങളായ പി.വസന്തം, വി. സുരേന്ദ്രന്‍ പിള്ള, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍, സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ശബരിമല വിഷയത്തില്‍ നിലപാട് മാറ്റം സമ്മതിച്ച് ബിനോയ് വിശ്വം
