നാദാപുരം: അരൂര്‍ എളയിടത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവ്. ‘തട്ടിക്കൊണ്ടുപോകലിനിരയായ’ യുവാവ് പൊലീസില്‍ ഹാജരായി. ഇയാളടക്കം ഏഴുപേരെ സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. പന്തീരിക്കര സ്വദേശി ചെമ്ബു നടക്കണ്ടിയില്‍ അജ്നാസി(30)നെയാണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ഇളയിടത്തുനിന്ന് വോളിബാള്‍ കണ്ട് മടങ്ങുന്നതിനിടെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്.
പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇയാള്‍ സ്റ്റേഷനിലെത്തി തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് അറിയിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയതല്ലെന്ന് കാണിച്ച് അജ്നാസിെന്റ വിഡിയോയും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കാര്‍ത്തിക പള്ളി സ്വദേശി ഫൈസലിെന്റ പരാതിയില്‍ ഒരു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ അജ്നാസടക്കമുള്ള ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13ന് വൈകീട്ട് ദുൈബയില്‍നിന്ന് കൊടുത്തയച്ച സ്വര്‍ണം ഫൈസല്‍ പറഞ്ഞയച്ച രണ്ടു പേര്‍ക്ക് കൈമാറിയിരുന്നു.
കണ്ണൂര്‍ മട്ടന്നൂര്‍ ടൗണിന് സമീപം വെച്ച് ഇവരുടെ കാര്‍ തടഞ്ഞ് സ്വര്‍ണം കവര്‍ച്ച ചെയ്തെന്നാണ് പരാതി. അരൂര്‍ എളയിടത്തുനിന്ന് തട്ടിക്കൊണ്ടു പോയ അജ്നാസിെന്റ പുറത്തുവന്ന വിഡിയോ തട്ടിക്കൊണ്ടു പോയവര്‍ ചെയ്യിച്ചതെന്നാണ് പൊലീസ് നിഗമനം. അജ്നാസിെന്റ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ജീപ്പ് ഫോറന്‍സിക് സംഘം പരിശോധിച്ചു.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാര്‍കോട്ടിക് ഡിവൈ.എസ്.പി സി. സുന്ദരനാണ് അന്വേഷണ ചുമതല.