കാസര്‍കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 3 മണിക്ക് കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ സംസ്ഥാന നേതാക്കളും എന്‍ഡിഎ ഘടകകക്ഷി നേതാക്കളും ഉദ്ഘാടന വേദിയില്‍ സംബന്ധിക്കും.

അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയ സുരേന്ദ്രന്‍ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച്‌ ആറിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക.കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും ഉദ്ഘാടനവും, സമാപനവും.