മസ്‍കത്ത് : റോഡിന് കുറെയുള്ള നടപ്പാലത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡില്‍ തീപിടിത്തം. മസ്‌കത്തിലെ അല്‍ക്വയറിലൂടെ കടന്നു പോകുന്ന പ്രധാന റോഡിനു മുകളിലൂടെയുള്ള നടപ്പാലത്തിലായിരുന്നു സംഭവമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സസ് (പിഎസിഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുകയുണ്ടായി. വെള്ളിയാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം ഉണ്ടായത്. തീ നിയന്ത്രണ വിധേയമായെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലയെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുകയുണ്ടായി.