തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. മുഴുവന്‍ ജില്ലകളിലേക്കും നിയമിച്ച ഇന്‍സ്പെക്ടര്‍മാരുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. ജില്ലാ സായുധ സേനകളിലെ നിര്‍ത്തലാക്കിയ റിസര്‍വ്വ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിന്നാണ് നിയമനം.

ജില്ലകളിലെ സൈബര്‍ സെല്ലുകളെ സൈബര്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് ലയിപ്പിച്ച്‌ നേരത്തെ തീരുമാനമായിരുന്നു. സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് ത്വരിതഗതിയിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്.