ഇന്ധനവിലയെ ജി.എസ്.ടി പരിധിക്ക് കീഴില്‍ കൊണ്ടുവരാന്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം. അതിന് ഗൗരവതരമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജി.എസ്.ടി നിയമം അതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇതിനായി പുതിയ നിയമം നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് വളരെയധികം അലട്ടുന്ന ഒരു പ്രശ്നമായി ഇന്ധനവില വര്‍ധനവ് മാറി. വില കുറയ്ക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.