മുംബൈ : ഐറ്റം ഡാന്‍സുകാരിയാണെന്ന മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പന്‍സെ നടത്തിയ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി ബോളീവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപത്തിന് ട്വീറ്റിലൂടെ തന്നെ കങ്കണ മറുപടി നല്‍കുകയായിരുന്നു.

ഇടനിലക്കാര്‍ അതിര്‍ത്തിയില്‍ നടത്തി വരുന്ന സമരം സംബന്ധിച്ച്‌ കങ്കണ പ്രതികരിച്ചതിലായിരുന്നു സുഖ്‌ദേവ് സിങ് പ്രസ്താവന നടത്തിയത്. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താന്‍ ദീപികയോ, കത്രീനയോ, ആലിയ ഭട്ടോ അല്ലെന്ന് അറിയാം. ബോളിവുഡില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരേയൊരു നടിയാണ് താന്‍. അതോടെയാണ് ബോളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും തനിക്ക് എതിരായത്. രാജ്പുത് സ്ത്രീയാണ് താനെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയ്ക്കതിരെയുളള കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.