ദില്ലി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ജര്‍മ്മന്‍ യുവതി. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച്‌ ജര്‍മ്മന്‍ യുവതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയത്. വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. രാഷ്ട്രപതിയുടെ ഓഫീസിനും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണത്തെ കുറിച്ച്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം.