റി​യാ​ദ്: സൗ​ദിയി​ല്‍ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തിന്റെ ലൈ​സ​ന്‍​സു​ള്ള വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം 61 ശ​ത​മാ​നം എ​ന്ന തോ​തി​ല്‍ വ​ര്‍​ധി​ച്ച​താ​യി റിപ്പോര്‍ട്ടുകള്‍ .മ​ന്ത്രാ​ല​യ​ത്തി​ലെ വ​നി​ത വി​ഭാ​ഗം മേ​ധാ​വി നൂ​റ അ​ല്‍​ഗു​നൈം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത് .2020 വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം 1029 ആ​യി ഉ​യ​ര്‍​ന്നു. 2019 അ​വ​സാ​ന​ത്തി​ല്‍ വ​നി​ത അ​ഭി​ഭാ​ഷ​ക​ര്‍ 618 ആ​യി​രു​ന്നു.

2020 ല്‍ 411 വ​നി​ത അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചു. നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തിന്റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം വ​നി​ത വി​ഭാ​ഗം ആ​രം​ഭി​ച്ച്‌ മ​ന്ത്രാ​ല​യ​ത്തി​ല്‍ വ​നി​ത​ക​ള്‍ ഔ​ദ്യോ​ഗി​ക ജീ​വ​ന​ക്കാ​രാ​യി പ്ര​വേ​ശി​ച്ചു. നി​ല​വി​ല്‍ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ 1814 വ​നി​ത ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഇ​വ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം 30,500ലേ​റെ ​ക​ക്ഷി​ക​ള്‍​ക്ക്​ വേ​ണ്ടി അ​ഭി​ഭാ​ഷ​ക സേ​വ​നം ന​ല്‍​കി.നി​ല​വി​ല്‍ കോ​ട​തി​ക​ളി​ലും നോ​ട്ട​റി പ​ബ്ലി​ക് ഓ​ഫി​സു​ക​ളി​ലും വ​നി​ത അ​ഭി​ഭാ​ഷ​ക​ര്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്. അതെ സമയം ലൈ​സ​ന്‍​സു​ള്ള അ​ഭി​ഭാ​ഷ​ക​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​വ​രു​ടെ സേ​വ​ന​വും നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തിന്റെ പോ​ര്‍​ട്ട​ല്‍ വ​ഴി ല​ഭ്യ​മാ​ണ്.