കോഴിക്കോട്: ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നായിരിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ബിജെപിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവല്‍ അംഗീകരിക്കേണ്ടി വന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

സൈബര്‍ പോരാളികള്‍ പരസ്പരം വിളിക്കും പോലെ ഇനി ‘കൊങ്ങി’യും ‘കമ്മി’യുമിെല്ലന്നും രണ്ടും കൂടി ചേര്‍ന്ന് ‘കൊമ്മി’ എന്ന് വിളിക്കാമെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു. പി.ബി തീരുമാനത്തെ ആദ്യം എതിര്‍ത്ത പിണറായി വിജയന്‍ വിഭാഗവും ഒന്നിച്ച്‌ മുന്നോട്ട് പോവാനുള്ള തീരുമാനത്തെ അംഗീകരിച്ചു.

ഇതോടെ സൈബര്‍ സഖാക്കള്‍ പറയുന്നത് പോലെ ഇരട്ടച്ചങ്ക് പോയിട്ട് സിംഗിള്‍ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറി.ബി.ജെ.പിയുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.