കൊച്ചി: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ട സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പരിഗണിച്ച് സിബിഐയും കേന്ദ്രസര്‍ക്കാരും 10 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
വാളയാര്‍ കേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും അന്വേഷണം സിബിഐയ്ക്കു വിട്ട വിജ്ഞാപനത്തിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഇരകളുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.