ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ കേ​സി​ലെ ന​ട​പ​ടി​ക​ള്‍ സു​പ്രീം​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. പ​രാ​തി​ക്കു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യാ​കാ​മെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ജ​സ്റ്റീ​സ് കൗ​ള്‍ ഉ​ള്‍​പ്പെ​ട്ട മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സു​പ്രീം​കോ​ട​തി 2019 ല്‍ ​നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് എ.​കെ പ​ട്നാ​യി​കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ആ​സാം എ​ന്‍​ആ​ര്‍​സി കേ​സി​ല്‍ ഗോ​ഗോ​യി എ​ടു​ത്ത ക​ടു​ത്ത നി​ല​പാ​ട് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ക​ര​ണ​മാ​യി​ട്ടു​ണ്ടാ​ക​മെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യു​റോ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. 2019 ല്‍ ​അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റി​സ് കൂ​ടി​യാ​യ ര​ഞ്ജന്‍ ഗൊ​ഗോ​യ്ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു പീ​ഡ​ന​പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​നാ​യ ഉ​ത്സ​വ് ബെ​യി​ന്‍​സി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ട് ഒ​രു വ​ര്‍​ഷ​വും ഒ​ന്‍​പ​ത് മാ​സ​വും ക​ഴി​ഞ്ഞു. കേ​സി​ലെ ഇ​ല​ക്‌ട്രോ​ണി​ക് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന​തു ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണെ​ന്നും അ​തി​നാ​ല്‍ കേ​സ് തു​ട​രേ​ണ്ട​തി​ല്ലെ​ന്നും മു​ദ്ര വ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജു​ഡീ​ഷല്‍ ത​ല​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും ര​ഞ്ജ​ന്‍ ഗൊ​ഗോ​യി എ​ടു​ത്ത ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ച്ച​താ​യി കോ​ട​തി അ​റി​യി​ച്ചു.
ജ​സ്റ്റീസ് പ​ട്നാ​യി​ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് മു​ദ്ര വ​ച്ച ക​വ​റി​ല്‍ ത​ന്നെ സൂ​ക്ഷി​ക്കാ​നും സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.