കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മുംബൈ.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും ഓണ്‍ ദ സ്‌പോട്ടില്‍ തന്നെ പിഴ ഈടാക്കുമെന്ന് ബിഎംസി അധികൃതര്‍ അറിയിച്ചു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തെത്തുന്നവരില്‍ നിന്നും 200 രൂപയാണ് പിഴ ഈടാക്കുക.

മുംബൈ നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കൊറോണ കേസുകള്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. പുതിയ ഉത്തരവ് അനുസരിച്ച്‌ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പൊതുഗതാഗതത്തില്‍ സഞ്ചരിക്കുമ്ബോഴും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

The post കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി