കൊല്ലം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെ അടൂരിൽവെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകളില്ല.

ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഉമ്മൻ ചാണ്ടിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവ ശേഷം മറ്റൊരു വാഹനത്തിൽ അദ്ദേഹം പുതുപ്പള്ളിയിലേക്ക് യാത്ര തുടർന്നു.