തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി . നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട് . തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം തുറമുഖത്തിന്റെ മങ്ങിപ്പോയ പ്രാധാന്യം വീണ്ടെടുക്കും:.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം . കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .