വയനാട് മേപ്പാടിയില്‍ ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വനത്തിനകത്ത് റോഡ് വെട്ടിയായിരുന്നു മരം കടത്തിയത്. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് വനം മന്ത്രി കെ.രാജു നിര്‍ദ്ദേശം നല്‍കി. മരം റവന്യൂ ഭൂമിയിലേതാണെന്നും അതല്ല വനംഭൂമിയിലേതാണെന്നും പറയുന്നുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.