അയോദ്ധ്യാ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 2.5 കോടി രൂപ സംഭാവന നല്‍കി ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ്. വിശ്വഹിന്ദ് പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന് ഐഎഫ്‌എഫ്‌സിഒ വൈസ് ചെയര്‍മാന്‍ വി എസ് അവസ്തി ചെക്ക് കൈമാറി. ഡല്‍ഹി ആര്‍എസ്‌എസ് പ്രാന്ത പ്രചാരക് ജതിന്‍ ജി, ഡല്‍ഹി ആര്‍എസ്‌എസ് പ്രാന്ത് സംഘ ചാലക് കുല്‍ഭൂഷന്‍ ജി എന്നിങ്ങനെ നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.

കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഐഎഫ്‌എഫ്‌സിഒ നേരത്തെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്. 25 കോടി രൂപയായിരുന്നു കൊറോണ പ്രതിസന്ധി സമയത്ത് ഐഎഫ്‌എഫ്‌സിഒ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഐഎഫ്‌എഫ്‌സിഒ ഇന്ത്യയിലുടനീളം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.