മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ആക്ഷേപിച്ചു കോണ്‍ഗ്രസ്‌ നേതാവ് കെ.സുധാകരന്‍. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാല്‍ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നു എന്ന് സുധാകരന്‍ പരിഹസിച്ചു. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍