മസ്കറ്റ് : ഒമാനില്‍ ആശ്വാസം, കോവിഡ് മുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3,063 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,03,060 ആയി ഉയര്‍ന്നുവെന്നും, 90 ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

618 പേര്‍ക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,434ഉം, മരണസംഖ്യ 1,208 ആയി. 24 മണിക്കൂറിനിടെ 57 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 447 പേരാണ് ചികിത്സയിലുള്ളത്. 185 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.