തിരുവനന്തപുരം: ഐസിഐസിഐ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായഐസിഐസിഐ ഫൗണ്ടേഷന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ആമ്പുലന്‍സ് സംഭാവനചെയ്തു.ഐസിഐസിഐ ബാങ്ക് കേരള റീട്ടെയില്‍ സോണല്‍ മേധാവി രജീഷ് കളപ്പുരയിലിന്റെ സാന്നിദ്ധ്യത്തില്‍ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ആമ്പുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും സാങ്കേതിക വിദ്യകളുമുള്ള ആമ്പുലന്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ഉണ്ടാകും.മെഡിക്കല്‍ കോളജില്‍ അഡ്മിഷനും ഡിസ്ചാര്‍ജും ചെയ്യുന്ന രോഗികള്‍ക്ക് സേവനം ലഭ്യമായിരിക്കും.കാമ്പസിനുള്ളില്‍ തന്നെ രോഗികളെ വിവിധ ബ്ലോക്കുകളിലേക്കും സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്കും മാറ്റുന്നതിനുംആമ്പുലന്‍സ് ഉപയോഗിക്കാം.