മുംബൈ: രണ്ടാംദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. ആഗോളതലത്തിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
സെന്‍സെക്‌സ് 400.34 പോയന്റ് നഷ്ടത്തില്‍ 51,703.83ലും നിഫ്റ്റി 104.60 പോയന്റ് താഴ്ന്ന് 15,208.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1480 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1422 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 144 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, നെസ് ലെ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഹീറോ മോട്ടോര്‍കോര്‍പ്, അദാനി പോര്‍ട്‌സ്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.