നോര്‍ത്ത് കരോളിന: വീട്ടില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ച്‌ കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി 13-ന് ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ സൗത്ത് വില്യം സ്ട്രീറ്റിലായിരുന്നു സംഭവം.

വീട്ടില്‍ കയറിയ പ്രതി പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ എല്ലിസിനെ (78) വെടിവച്ചു. ഇതു കണ്ട കുട്ടി വീടിനകത്തുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച്‌ മോഷ്ടാവിനു നേരേ വെടിയുതിര്‍ത്തു. വീടനകത്ത് അതിക്രമിച്ച്‌ കയറിയ രണ്ടു പേര്‍ക്കും വെടിയേറ്റുവെങ്കിലും അവര്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളില്‍ പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തവേ ഗോള്‍ഡബറോ ഇന്റര്‍സെഷനില്‍ പ്രതികളിലൊരാള്‍ വെടിയേറ്റു കിടക്കുന്നതു കണ്ടു.

ഖലീല്‍ ഹിയറിംഗ് (19), എല്ലിസ് (18) എന്നിവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹിയറിംഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാലിനു വെടിയേറ്റ എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ പോലീസ് അന്വേഷിച്ചുവരുന്നു. ലിന്‍ഡാ എല്ലിസും, വെടിവച്ച കുട്ടിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതിനു പോലീസ് വിസമ്മതിച്ചു. എല്ലിസിന്റെ കൊച്ചുമകനാണ് വെടിയുതിര്‍ത്ത 12 കാരനെന്ന് എല്ലിസിന്റെ ബന്ധു അറിയിച്ചു.

കുട്ടി വെടിവച്ചില്ലായിരുന്നുവെങ്കില്‍ എല്ലിസിനേയും, എന്നേയും അവര്‍ കൊല്ലുമായിരുന്നു. സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അമ്മാവന്‍ റണ്‍ഡോള്‍ഫ് ബണ്‍ പറഞ്ഞു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് വെടിവച്ചതെന്നു പോലീസ് കരുതുന്നു. കവര്‍ച്ചയ്‌ക്കെത്തിയ രണ്ടാമത്തെ പ്രതിയെക്കുറിച്ച്‌ സൂചനയില്ല.