തിരുവനന്തപുരം: നബിദിനം പ്രമാണിച്ച്‌ നാളെ കെഎസ്‌ആര്‍ടിസിയിലെ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

അന്നേദിവസം ജോലിചെയ്യുന്ന അവധിക്ക് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് മറ്റൊരുദിവസം കോംപന്‍സേറ്ററി ഓഫ് അനുവദിക്കും. പ്രസ്തുത ദിവസം ഡ്യൂട്ടി ഓഫ് വന്നാല്‍ അത് മറ്റൊരുദിവസം മാറ്റിനല്‍കും. എന്നാല്‍, വീക്കിലി ഓഫായാല്‍ അത് മാറ്റൊരു ദിവസം മാറ്റി അനുവദിക്കില്ലെന്നും സിഎംഡി അറിയിച്ചു.