കൊല്ലം: അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം കടപ്പാക്കട തൊഴിലാളി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് സംഭവം. ഇന്ന് രാവിലെ കാൽനട യാത്രക്കാരാണ് മധ്യവയസ്‌കന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും മണ്ണെണ്ണ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.