ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിദ്ധിയിലുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. സംഭവ ശേഷം ഒളിവിൽ പോയ ഡ്രൈവറെ സത്‌നയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സത്‌ന എസ്പി ധർമ്മവീർ സിംഗ് യാദവാണ് അറസ്റ്റ് വിവരം അറിയിച്ചത്.
അപകടത്തിൽ ഇതുവരെ 50 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഏഴ് പേരെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയിരുന്നു. സംഭവ ശേഷം കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിദ്ധിയിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്. സത്‌നയിൽ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ 30 അടി താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.