നാഗര്‍കോവില്‍: ഇളയ കുട്ടിയുടെ അസുഖത്തില്‍ മനംനൊന്ത് രണ്ട് കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നാഗര്‍കോവിലിന് സമീപം പറക്ക ചെട്ടിത്തെരുവില്‍ കണ്ണന്‍(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ് മരിച്ചത്.

വീടിന്റെ വാതില്‍ ഇന്നലെ രാവിലെ ഏറെ നേരമായും തുറക്കാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് 4 പേരെയും മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ വിഷം നല്‍കി കൊന്നശേഷം ദമ്ബതികള്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

മരപ്പ​ണിക്കാരനാണ് കണ്ണന്‍. രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ സൂചിപ്പിട്ടുണ്ട്.