തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ.പി.എസ്.അസോസിയേഷന്‍ പ്രസിഡന്‍റായി ഫയര്‍ഫോഴ്സ് മേധാവി ആര്‍.ശ്രീലേഖയെ തെരഞ്ഞെടുത്തു. സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ഐ​​​ജി ഹ​​​ര്‍​​​ഷി​​​ത അ​​​ട്ട​​​ല്ലൂ​​​രി​​​യെ​ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. ഐ.പി.എസ്. അസോസിയേഷന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ സെക്രട്ടറിയാണ് ഹര്‍ഷിത.

ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി എ​​​സ്പി ഹ​​​രി​​​ശ​​​ങ്ക​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ള്‍: കെ. ​​​പ​​​ത്മ​​​കു​​​മാ​​​ര്‍ (എ​​​ഡി​​​ജി​​​പി), പി.​​​വി​​​ജ​​​യ​​​ന്‍ (ഐ​​​ജി), പി.​​​പ്ര​​​കാ​​​ശ് (ഡി​​​ഐ​​​ജി), രാ​​​ഹു​​​ല്‍ നാ​​​യ​​​ര്‍ (എ​​​സ്പി) , ആ​​​ദി​​​ത്യ (എ​​​സ്പി) , പ​​​ദം സിം​​​ഗ് (എ​​​എ​​​സ്പി). ടോ​​​മി​​​ന്‍ ത​​​ച്ച​​​ങ്ക​​​രി​​​യോ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗോ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ധാ​​​ര​​​ണ. ഡി​​​സം​​​ബ​​​ര്‍ വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സീ​​​നി​​​യ​​​റാ​​​യ ഡി​​​ജി​​​പി ശ്രീ​​​ലേ​​​ഖ​​​യെ പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.