കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. ഉന്നത നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം.

മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ ഡി ഹരജി നല്‍കിയിരുന്നു. രഹസ്യമൊഴികള്‍ ഇ ഡിക്ക് നല്‍കിയാല്‍ അത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്ന വാദമാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. ഇ ഡി ഹരജിയില്‍ അഡീഷണല്‍ സി ജെ എം കോടതി മാര്‍ച്ച്‌ രണ്ടിന് വിധി പറയും.